Categories: America

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ പ്രതികരണം.

യു.എസില്‍ നടക്കുന്നത് ആഭ്യന്തര തീവ്രവാദമാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളല്ലെന്നും ട്രംപ് പറഞ്ഞു.

‘ഇവിടെ സമാധാനപരമായ പ്രതിഷേധമല്ല നടക്കുന്നത്. ഇതെല്ലാം ആഭ്യന്തര തീവ്രവാദമാണ്,’ട്രംപ് പറഞ്ഞു.

വാഷിംഗ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് അപമാനകരമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധക്കാര്‍ ദീര്‍ഘകാലം ജയില്‍ വാസവും ക്രിമിനല്‍ ശിക്ഷാ നടപടികളും സ്വീകരിക്കേണ്ടി വരുമെന്നുമാണ് തനിക്ക് സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാവിധ സൈന്യത്തെയും അണിനിരത്തുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ സംസാരിച്ചു.

‘ഒരു നഗരമോ സ്‌റ്റേറ്റോ അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പക്ഷം പ്രശ്‌നം ഉടന്‍ പരിഹരിക്കുന്നതിനായി ഞാന്‍ അമേരിക്കയിലെ മിലിറ്ററി സേനയെ വിന്യസിക്കും,’ട്രംപ് പറഞ്ഞു.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ യു.എസില്‍ ആറാം ദിവസവും പ്രതിഷേധം ശക്തമായി തുടരുകയാണ്. ആക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ട്രംപ് ഇതുവരെ നേരിട്ട് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ പ്രതിഷേധക്കാരെ വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും അവരെ സ്വീകരിക്കാന്‍ കാത്തിരിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.


Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

16 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

23 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago