വാഷിങ്ടണ്‍: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി.ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം യുഎസാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഡബ്ല്യു.എച്ച്.ഒക്ക് നല്‍കുന്ന ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. അതേ സമയം മിനിറ്റുകള്‍ക്കകം താന്‍ അത് ചെയ്യുമെന്ന് പറഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഫണ്ടിങ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കും. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല’ യുഎസ് പ്രസിഡന്റ് പറഞ്ഞു. ട്വിറ്ററിലൂടെയും ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തി. ‘അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈനകേന്ദ്രീകൃതമാണ്. ഞങ്ങള്‍ക്ക് അത് ഒരു നല്ലരൂപം നല്‍കും. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്..?’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യയേയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മരുന്ന് കയറ്റുമതി നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രതികാര നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…