വാഷിംഗ്ടൺ: കോറോണ മഹാമാരി അമേരിക്കയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ മറികടക്കാനായി വിദേശ പൗരന്മാർക്കായി അനുവദിക്കുന്ന വിസകൾ ഒരു വർഷത്തേക്ക് റദ്ദു ചെയ്യുന്ന ബില്ല് ട്രംപ് ഒപ്പിടുമെന്ന് സൂചന.
രാജ്യത്തെ കടുത്ത സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ തൽക്കാലം വിദേശികള്‍ക്കുള്ള അവസരം റദ്ദുചെയ്യേണ്ട അവസ്ഥയാണെന്ന് ട്രംപ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. വിദേശത്തുനിന്നും സാങ്കേതിക വിദ്ഗ്ധന്മാര്‍ക്ക് അമേരിക്കയില്‍ ജോലിയ്ക്ക് അനുമതി ലഭിക്കുന്ന വിസ സംവിധാനമാണ് എച്ച-1ബി വിസ.
നിലവില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം പരിഹരിക്കാന്‍ ആദ്യപടി എന്ന നിലയിലാണ് താല്‍ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന. നിയന്ത്രണങ്ങള്‍ വരുന്നതോടെ നിരവധി തൊഴില്‍ മേഖലകള്‍ അമേരിക്കയിലു ള്ളവര്‍ക്കായി തുറക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധന്മാരുടെ ലഭ്യത അമേരിക്കയില്‍ കുറവാണെന്നതാണ് എച്ച്-1ബി വിസയ്ക്ക് അമേരിക്ക നിര്‍ബന്ധിതമാകുന്നത്. എല്ലാ കമ്പനികളും പ്രവര്‍ത്തനം കൊണ്ടുപോകുന്നത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളെ അതിപ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരുടെ സഹായത്താലാണ്. ഇവരുടെ ലഭ്യതക്കുറവ് കമ്പനികളുടെ സാങ്കേതിക രംഗത്തെ കാര്യക്ഷമതയെ ബാധിക്കുമെന്ന് കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ വാണിജ്യരംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പു നല്കിയിരുന്നു എന്നാണ് സൂചന.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…