gnn24x7

വിദേശ പൗരന്മാരുടെ വിസ ഒരു വർഷത്തേയ്ക്ക് തടയുന്ന ബില്ല് ട്രംപ് ഒപ്പുവയ്ക്കും

0
145
gnn24x7

വാഷിംഗ്ടൺ: കോറോണ മഹാമാരി അമേരിക്കയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ മറികടക്കാനായി വിദേശ പൗരന്മാർക്കായി അനുവദിക്കുന്ന വിസകൾ ഒരു വർഷത്തേക്ക് റദ്ദു ചെയ്യുന്ന ബില്ല് ട്രംപ് ഒപ്പിടുമെന്ന് സൂചന. 

രാജ്യത്തെ കടുത്ത സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ തൽക്കാലം വിദേശികള്‍ക്കുള്ള അവസരം റദ്ദുചെയ്യേണ്ട അവസ്ഥയാണെന്ന് ട്രംപ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. വിദേശത്തുനിന്നും സാങ്കേതിക വിദ്ഗ്ധന്മാര്‍ക്ക് അമേരിക്കയില്‍ ജോലിയ്ക്ക് അനുമതി ലഭിക്കുന്ന വിസ സംവിധാനമാണ് എച്ച-1ബി വിസ.

നിലവില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം പരിഹരിക്കാന്‍ ആദ്യപടി എന്ന നിലയിലാണ് താല്‍ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന. നിയന്ത്രണങ്ങള്‍ വരുന്നതോടെ നിരവധി തൊഴില്‍ മേഖലകള്‍ അമേരിക്കയിലു ള്ളവര്‍ക്കായി തുറക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്. 

ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധന്മാരുടെ ലഭ്യത അമേരിക്കയില്‍ കുറവാണെന്നതാണ് എച്ച്-1ബി വിസയ്ക്ക് അമേരിക്ക നിര്‍ബന്ധിതമാകുന്നത്. എല്ലാ കമ്പനികളും പ്രവര്‍ത്തനം കൊണ്ടുപോകുന്നത് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളെ അതിപ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരുടെ സഹായത്താലാണ്. ഇവരുടെ ലഭ്യതക്കുറവ് കമ്പനികളുടെ സാങ്കേതിക രംഗത്തെ കാര്യക്ഷമതയെ ബാധിക്കുമെന്ന് കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ വാണിജ്യരംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പു നല്കിയിരുന്നു എന്നാണ് സൂചന.   

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here