ന്യുയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യം ഒഴിവാക്കണം എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ഉള്ള ആളിനെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ആരാണ് മധ്യസ്ഥത വഹിക്കേണ്ടത് എന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്ക് അഭിപ്രായം ഇല്ലെന്നും അക്കാര്യം ഇരു രാജ്യങ്ങള്‍ക്കും തീരുമാനിക്കാം എന്നും അദ്ധേഹം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും കൂടുതല്‍ പിരിമുറുക്കം ഉണ്ടാകുന്ന നടപടികളില്‍ നിന്നും ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണം എന്നുമാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.
നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്നതിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഭിപ്രായപെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയും സംഘര്‍ഷം ഒഴിവാക്കണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം ഭീഷണിയില്ലെന്നും ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം,ഇരു രാജ്യങ്ങളും യോജിച്ച് മുന്നോട്ട് പോകുമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വിധോംങ് അറിയിക്കുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുകയാണ്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…