വാഷിംഗ്‌ടൺ ഡി സി: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോർജിനോട് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ജനറൽ റാണ്ടി ജോർജിന് പുറമെ ജനറൽ ഡേവിഡ് ഹോഡ്‌നെ, മേജർ ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്.
ഹെഗ്‌സെത്തിന്റെ മുൻ സഹായിയായിരുന്ന ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവിയാകും.
2023-ൽ ബൈഡൻ ഭരണകൂടമാണ് റാണ്ടി ജോർജിനെ നിയമിച്ചത്. സാധാരണ നാല് വർഷത്തെ കാലാവധിയുള്ള പദവിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് നടത്തുന്ന സൈനിക അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ സതേൺ കമാൻഡ് മേധാവി അഡ്മിറൽ ആൽവിൻ ഹോൾസിയെയും ഇത്തരത്തിൽ മാറ്റിയിരുന്നു.
ഇറാൻ യുദ്ധം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ സേനാ തലപ്പത്തുണ്ടായ ഈ മാറ്റം അമേരിക്കൻ സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…