വാഷിംഗ്ടണ്‍: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 10000 ആയി. ജോണ്‍ ഹോപ്കിന്‍ സര്‍വകലാശാലയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമായി അമേരിക്ക മാറി. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്‌പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.
അതേ സമയം ഇറ്റലിയിലും സ്‌പെയിനിലും കൊവിഡ് വ്യാപനംത്തില്‍ കുറവു വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയുള്ളവരുടെ എണ്ണം 100000 ത്തിനും 240000 ത്തിനും ഇടയിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയില്‍ മരണസംഖ്യ ഏറ്റവും കൂടാനിടയുള്ള ആഴ്ചയാണിതെന്ന് നേരത്തെ അധികൃര്‍ അറിയിച്ചിരുന്നു.
അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷാ സാമഗ്രികളുടെയും വെന്റിലേറ്ററുകളുടെയും കുറവുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കൊവിഡ് രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അറിയിച്ചു. ഈ മാസം 45000 ആരോഗ്യ പ്രവര്‍ത്തകരെ കൂടി ആവശ്യമാണെന്നാണ് മേയര്‍ ബില്‍ ദെ ബല്‍സൊ അറിയിച്ചിരിക്കുന്നത്. 3100 ലധികം പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരിച്ചത്. ലോകത്താകെ 10 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 74500 ലേറെ പേരാണ് മരിച്ചത്. 276515 പേര്‍ക്ക് രോഗം ഭേദമാവുകയുംചെയ്തു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…