gnn24x7

കൊവിഡ്-19; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 10000 ആയി

0
192
gnn24x7

വാഷിംഗ്ടണ്‍: കൊവിഡ്-19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 10000 ആയി. ജോണ്‍ ഹോപ്കിന്‍ സര്‍വകലാശാലയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമായി അമേരിക്ക മാറി. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്‌പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.

അതേ സമയം ഇറ്റലിയിലും സ്‌പെയിനിലും കൊവിഡ് വ്യാപനംത്തില്‍ കുറവു വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയുള്ളവരുടെ എണ്ണം 100000 ത്തിനും 240000 ത്തിനും ഇടയിലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയില്‍ മരണസംഖ്യ ഏറ്റവും കൂടാനിടയുള്ള ആഴ്ചയാണിതെന്ന് നേരത്തെ അധികൃര്‍ അറിയിച്ചിരുന്നു.

അമേരിക്കയില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷാ സാമഗ്രികളുടെയും വെന്റിലേറ്ററുകളുടെയും കുറവുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൊവിഡ് രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അറിയിച്ചു. ഈ മാസം 45000 ആരോഗ്യ പ്രവര്‍ത്തകരെ കൂടി ആവശ്യമാണെന്നാണ് മേയര്‍ ബില്‍ ദെ ബല്‍സൊ അറിയിച്ചിരിക്കുന്നത്. 3100 ലധികം പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരിച്ചത്. ലോകത്താകെ 10 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 74500 ലേറെ പേരാണ് മരിച്ചത്. 276515 പേര്‍ക്ക് രോഗം ഭേദമാവുകയുംചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here