ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്.
മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത് നടപ്പാക്കാൻ ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അൽ അഖ്സ ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് യു.എൻ ആശങ്ക അറിയിച്ചു. 24 മണിക്കൂറിനിടെ റഫയിൽ 115 പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പൊള്ളലേറ്റും വെടിയുണ്ടകളേറ്റും എത്തുന്ന സിവിലിയൻമാരുടെ എണ്ണം കൂടിവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7 മുതൽ ഗസ്സയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ 36,586 പേർ കൊല്ലപ്പെടുകയും 83,074 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb