Categories: America

അമേരിക്കയില്‍ കൊവിഡ് മരണം ഒന്നരലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: ജൂലൈ നാലിന് യു.എസ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ പിന്നിടവെ രാജ്യത്തെ കൊവിഡ് മരണം ഒന്നരലക്ഷത്തിലേക്ക്. ഇതുവരെ 2.8 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചു. ഫ്‌ളോറിഡ,ടെക്‌സസ് എന്നീ സംസ്ഥാനങ്ങള്‍ ഒരു ദിവസം മാത്രം 20,000 ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസിന് പിന്നില്‍ ബ്രസീലിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,578,376 പേര്‍ക്കാണ് ബ്രസീലില്‍ ആകെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 64365 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 978,615 പേര്‍ക്ക് ബ്രസീലില്‍ കൊവിഡ് രോഗവിമുക്തി നേടി.

ബ്രസീലിനു പിന്നിലുള്ള റഷ്യയില്‍ 67,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 446,879 പേര്‍ക്ക് രോഗം ഭേദമായി. 10027 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതത്.

ശനിയാഴ്ച ചൈനയില്‍ എട്ട് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണകൊറിയയില്‍ പുതിയ കൊവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 60 ന് മുകളില്‍ തുടരുന്നു. ലോകത്താകെ 1.18 കോടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചു. 60 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായി.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

12 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

15 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

21 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago