Categories: America

രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി

ന്യയോര്‍ക്ക്: രാജ്യത്ത് ഓണ്‍ലൈനിന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറി ട്രംപ് സര്‍ക്കാര്‍.

തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യും രംഗത്തെത്തിയിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നത്.

നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള ( falll semester) വിദ്യാര്‍ത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍. 44.7 ബില്യണ്‍ ഡോളറാണ് വിദേശ വിദ്യാര്‍ത്ഥികളിലൂടെ അമേരിക്കയിലെത്തുന്നത്.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

11 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

18 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

23 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago