വാഷിംഗ്ടണ്‍: കോവിഡ് 19 വ്യപകമായി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ് യാത്രവിലക്ക്. ബ്രിട്ടനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘കഠിനം എങ്കിലും അത്യാവശ്യം ‘ എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
യൂറോപ്പില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്നും ചൈനയില്‍ നിന്നുള്ള യാത്ര തടയാന്‍ പറ്റാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു.
”ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്ക. നമുക്ക് മികച്ച ശാസ്ത്രജ്ഞന്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, നേഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുണ്ട്. എല്ലാ ദിവസവും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ ആളുകളാണ് അവര്‍ …” ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, വ്യാഴാഴ്ച ലോകാരോഗ്യസംഘടന കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്ത് മുഴുവനായി ഇതിനോടകം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…