വാഷിംഗ്ടൺ: കോവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ, കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിക്കുന്നതിനാൽ യുഎസ് പൗരന്മാർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകി. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ലെവൽ 3 ട്രാവൽ ഹെൽത്ത് നോട്ടീസാണ് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് നൽകിയിരിക്കുന്നത്.
അതിർത്തി, വിമാനത്താവളങ്ങൾ എന്നിവ അടഞ്ഞുകിടക്കുന്നതും യാത്രാ നിരോധനം, സ്റ്റേ അറ്റ് ഹോം, കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കൽ, ജമ്മുവിലും കശ്മീരിലുമുള്ള ഭീകരവാദ പ്രശ്നങ്ങൾ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം എന്നിവയാണ് യുഎസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തടസമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ചുണ്ടിക്കാണിക്കുന്നത്. യുഎസ് പൗരന്മാർക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള പരിമിതികളും മറ്റൊരു കാരണമാകുന്നു.
ഇന്ത്യയിലെ പ്രശ്നബാധിത സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ യുഎസ് ഗവൺമെന്‍റ് ജീവനക്കാർ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും യുഎസ് എംബസിയുടെ വെബ്സൈറ്റിൽ പറയുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് അപകടമാണെന്ന മുന്നറിയിപ്പിൽ പറയുന്നു. മറ്റുപല രാജ്യങ്ങളിലേക്കുള്ള വിലക്ക് നീക്കംചെയ്യുമ്പോഴും ഇന്ത്യയിലേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…