America

ഡോ: ജെ അലക്സാണ്ടറുടെ വിയോഗത്തിൽ ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചിച്ചു

ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രെട്ടറിയും ആയിരുന്ന ഡോക്ടർ ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ  വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കമ്മിറ്റി ഇന്ന് കൂടിയ യോഗം  അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഡോക്ടർ വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനത്തിൽ  വേൾഡ് മലയാളി കൗൺസിലിനു എപ്പോഴും പിന്തുണ നൽകിയിരുന്ന നേതാവായിരുന്നു ഡോക്ടർ ജെ. അലക്സാണ്ടർ എന്ന് യോഗം വിലയിരുത്തി. ഡോക്ടർ ജെ. അലക്സാണ്ടർ വര്ഷങ്ങളോളം ബാംഗ്ലൂർ വൈ. എം. സി. പ്രെസിഡന്റായിരുന്നു.

ഗ്ലോബൽ ഇന്ത്യൻ  (ഗോപിയോ) എന്ന സംഘടനയുടെ അഡ്വൈസറി ബോർഡ് മെമ്പറായിരുന്നു.സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് എന്റർപ്രെനിയർഷിപ് ബാംഗ്ലൂരിന്റെ ഗോവെർണിങ് ബോർഡിൽ അംഗമായിരുന്നു. കൂടാതെ അതെ ഇൻസ്റ്റിട്യൂട്ടിന്റെ കൊച്ചി ബ്രാഞ്ചിന്റെ ചെയർമാൻ കൂടി ആയിരുന്നു ഡോക്ടർ ജെ. അലക്സാണ്ടർ ഐ. എ. എസ്.

മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യൻ ഡയസ്പോറക്കു തന്നെ തന്റെ വേർപാട് തീരാ നഷ്ടമാണെന്ന് വിയലക്ഷ്മിയും ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും പ്രസ്താവിച്ചു. അമേരിക്കയിൽ വച്ച് 2016 ൽ ഫിലാഡൽഫിയ ഡബ്ല്യൂ. എം. സി. റീജിയണൽ കോൺഫെറെൻസിൽ വച്ച് പരിചയപ്പെടാൻ തനിക്ക് ഇടയായി എന്നും അന്ന് നല്ല ഒരു ഗാനം ആലാപിച്ചു സദസ്സിനെ  ആനന്ദിപ്പിച്ചുവെന്നു ഗ്ലോബൽ  വൈസ് പ്രസിഡന്റ് പി. സി. മാത്യു അനുസ്മരിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ്  ജോൺ  മത്തായി,  ഗ്ലോബൽ ജനറൽ സെക്രട്ടറി, ജോസഫ് ഗ്രിഗറി, ട്രഷറർ തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ചാക്കോ കോയിക്കലേത്, സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ, ജോളി പടയാറ്റിൽ, ജോളി തടത്തിൽ,  മുതലായവർ  അനുശോചിച്ചു.  മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ അബ്ദുൽ കലാം, പ്രസിഡന്റ് രാധാകൃഷ്ണൻ തിരുവത് മുതലായവരും റീജിയനുവേണ്ടി അനുശോചനം അറിയിച്ചു.

പി. പി. ചെറിയാൻ

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

1 hour ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

1 hour ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

22 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

22 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago