സ്വപ്നജീവിതം പടുത്തുയർത്താൻ അയർലണ്ടിലേക്ക് എത്തിയ മലയാളി നേഴ്സ് സ്മിത കിഴക്കൂടൻ ജോർജിന്റെ ജീവിതത്തിലേക്ക് വില്ലനായി ക്യാൻസർ രോഗം എത്തിയതോടെ, പ്രതീക്ഷ അസ്‌തമിച്ച അവസ്ഥയിലാണ് ആ കുടുംബം. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഉൾപ്പെടെ സ്മിതയുടെ ചികിത്സ തുടരുന്നു. അസുഖം കാരണം സ്മിതയ്ക്ക് ജോലിയിൽ തുടരാനും സാധിക്കില്ല. സ്മിതയുടെ ഏക വരുമാനം മാത്രം ആശ്രയിക്കുന്ന ആ കുടുംബത്തിന് ചികിത്സാ ചിലവുകൾ ഉൾപ്പെടെ ഇപ്പോൾ താങ്ങാനാവാത്ത അവസ്ഥയിലാണ്.
സ്മിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. സ്മിതയ്ക്ക് രോഗം കണ്ടെത്തിയതിന് പിന്നാലെ ഭർത്താവ് അയർലണ്ടിലേക്ക് എത്തി. എന്നാൽ വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകളും ദൈനംദിന ജീവിതച്ചെലവും കണ്ടെത്താൻ കഴിയാതെ കുടുംബം പ്രതിസന്ധി നേരിടുകയാണ് ഈ അവസരത്തിൽ സ്മിതയുടെ കുടുംബത്തിനും ചികിത്സക്കും പിന്തുണ നൽകുന്നതിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. ധനസഹായം നൽകാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…