ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ (Fertility Clinic) ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു.
ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി സെന്റർ ഓഫ് ഒർലാൻഡോ’യ്ക്കെതിരെ പരാതി നൽകിയത്.
2025 ഡിസംബറിൽ ജനിച്ച തങ്ങളുടെ മകൾ ഷിയയുടെ (Shea) ശാരീരിക സവിശേഷതകളിൽ മാറ്റം കണ്ടതിനെത്തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബിൽ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. വെളുത്ത വർഗക്കാരായ (Caucasian) ദമ്പതികൾക്ക് ജനിച്ച കുട്ടി മറ്റൊരു വംശത്തിൽപ്പെട്ടതായിരുന്നു.
തങ്ങളുടെ യഥാർത്ഥ ഭ്രൂണം ആർക്കാണ് ലഭിച്ചതെന്നും, ഇപ്പോൾ തങ്ങൾ വളർത്തുന്ന കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ദമ്പതികൾ.അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് ക്ലിനിക്ക് അറിയിച്ചെങ്കിലും, കൂടുതൽ വിവരങ്ങൾ നൽകാൻ അവർ തയ്യാറാകുന്നില്ലെന്ന് ദമ്പതികൾ ആരോപിക്കുന്നു.
കുട്ടിയെ അളവറ്റ രീതിയിൽ സ്നേഹിക്കുന്നുണ്ടെങ്കിലും, കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുക എന്നത് തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ടിഫാനി ഫേസ്ബുക്കിൽ കുറിച്ചു. ചികിത്സാ ചിലവുകൾക്കും നിയമപോരാട്ടത്തിനുമായി ഇവർ ഒരു ഗോഫണ്ട്മീ പേജും ആരംഭിച്ചിട്ടുണ്ട്.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…