America

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിനു അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പൊൻതിളക്കം

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജണൽ തെരഞ്ഞെടുപ്പിൽ പെൻസിൽവേനിയ പ്രൊവിൻസിൽ നിന്നുള്ള ഷാലുപുന്നൂസിനെ റീജിയണൽ വൈസ് പ്രസിഡണ്ടായും മില്ലി ഫിലിപ്പിനെ റീജണൽ വിമൻസ് ഫോറം സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആരംഭിച്ച പെൻസിൽവേനിയ പ്രൊവിൻസിൽ ഉള്ള അംഗീകാരം ആയി ഇതിനെ കാണുന്നതായി  പ്രസിഡൻറ് സിനു നായർ അഭിപ്രായപ്പെട്ടു. 

വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഷാലു പുന്നൂസ് ഫിലഡൽഫിയയിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്. ഇപ്പോൾ മാപ്പ് പ്രസിഡണ്ടായിയും ഇൻറർനാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്‌റ്റർ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. മുൻ എക്യുമിനിക്കൽ ട്രഷറർ ആണ്. കോട്ടയം കുറിച്ചി സ്വദേശിയാണ്. 

വിമൻസ് ഫോറം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മില്ലി ഫിലിപ്പ്  പെൻസിൽവേനിയ പ്രോവിൻസ് വിമൻസ് ഫോറം ചെയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു. ദൂരദർശൻ, മനോരമ വിഷൻ, റിപ്പോട്ടർ എന്നീ ചാനലുകളുെട ഫിലഡൽഫിയ നിന്നുള്ള റിപ്പോർട്ടറായും പ്രവർത്തിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ യുടെ മുൻ വിമൻസ് ചെയർ പേഴ്സൺ ആണ്. കോളേജ് രാഷ്ട്രീയത്തിലൂടെ നേതൃത്വ നിരയിലേക്ക് എത്തിയ രണ്ടു പേർക്കും ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണ് എന്നും അമേരിക്കൻ റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് ഇവരുടെ സ്ഥാനലബ്ധി ഒരു മുതൽക്കൂട്ടാകും എന്നും ചെയർമാൻ സന്തോഷ് എബ്രഹാമും ജനറൽ സെക്രട്ടറി സിജു ജോണും ട്രഷറർ റെനി ജോസഫും ജോയിൻ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ ഉം വൈസ് പ്രസിഡണ്ട് ജസ്റ്റിൻ ജോസ് ഉം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി 

Newsdesk

Recent Posts

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

3 hours ago

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ 10 കോടി രൂപയുടെ തട്ടിപ്പ്

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…

5 hours ago

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

13 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

1 day ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

1 day ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 day ago