America

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷക

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു . വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ്.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ I know the plans  I have for you ( Jeremiah: 29 .1-14) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി  സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിൽ  ആരംഭിക്കുന്ന പ്രാർത്ഥനയിൽ   സൂം പ്ലാറ്റഫോമിലൂടെയും പങ്കെടുക്കാവുന്നതാണ് . പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ െ്രെകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് വെരി റവ രാജു എം ഡാനിയേൽ( പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (സെക്രട്ടറി) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു ഡെൽഫി തോമസ്, (കോർഡിനേറ്റർ):469 878 2290

റവ:ജിജോ എബ്രഹാം, വൈസ്പ്രസിഡന്റ് ,:214 444 0057

വെരി റവ: രാജു എം ഡാനിയേൽ,  പ്രസിഡന്റ് :214 476 6584

അലക്സ് അലക്സാണ്ടർ, സെക്രട്ടറി :214 289 9192 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

6 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

7 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

9 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

10 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago