Australia

ആസ്ട്രേലിയൻ സ്‌റ്റുഡന്റ് വീസ ഫീസിൽ ഇരട്ടി വർധന

വിദേശ വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഗണ്യമായി വർധിപ്പിച്ച് ആസ്ട്രേലിയ. 710 ഡോളറായിരുന്ന ഫീസ് 1,600 ഡോളറായാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രക്കാനാണ് പുതിയ നീക്കം. സന്ദർശക വീസയുള്ളവർക്കും താൽക്കാലിക ബിരുദ വീസയുള്ള വിദ്യാർഥികൾക്കും ഓൺഷോർ സ്‌റ്റുഡന്റ് വീസ അപേക്ഷിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് 2023 സെപ്റ്റംബർ 30-ന് മുമ്പ് വർഷത്തിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 548,800 പേരെന്ന റെക്കോർഡ് നിരക്കിലെത്തി. കോവിഡിനെ തുടർന്നുളള നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ വാർഷിക കുടിയേറ്റത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്.

സ്റ്റുഡന്റ് വീസകൾക്കായി യുഎസ് ഏകദേശം 185 ഡോളർ ഈടാക്കുമ്പോൾ കാനഡ 110 ഡോളറാണ് ഈടാക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ആസ്ട്രേലിയയിൽ തുടർന്ന് താമസിക്കാൻ അനുവദിക്കുന്ന നിയമങ്ങൾക്കും മാറ്റം വരുത്തും. കഴിഞ്ഞ വർഷം അവസാനം മുതൽ സ്‌റ്റുഡന്റ് വീസ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. മാർച്ചിൽ, വീസകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ, വിദ്യാർഥികൾക്ക് വീസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഓസ്ട്രേലിയൻ ഡോളറിൽ നിന്നും 29,710 ഡോളറായി ഉയർത്തിയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

54 mins ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

5 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

5 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

24 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

24 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

24 hours ago