ഓസ്ട്രേലിയ: പ്രളയം തകർത്തെറിഞ്ഞ രണ്ട് കുടുംബങ്ങൾക്ക് ഇത് നിർവൃതിയുടെ നിമിഷം.
വയനാട് തരിയോട് ഗ്രാമ പഞ്ചായത്തിലെ ചാമിയ്ക്കും വസന്തയ്ക്കും ഓസ്ട്രേലിയയിലെ മലയാളികളുടെ സംഘടനയായ നവോദയ നിർമ്മിച്ച വീടുകളുടെ താക്കോൽ കൽപ്പറ്റ എം. എൽ. എ. സി.കെ ശശീന്ദ്രൻ കൈമാറുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ ആനന്ദാശ്രു.
വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് വീടുകൾ നിർമ്മിച്ചത്. ചടങ്ങിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ ആൻറണി ആദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ആൻ്റണി, ജില്ലാ നിർമ്മിതി കേന്ദ്ര എഞ്ചിനീയർ കെ.ടി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2019 ഒക്ടോബറിൽ നവോദയ ബ്രിസ്ബൻ കമ്മിറ്റി നടത്തിയ കലാനിശയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.നവോദയ അഡലൈഡ് കമ്മിറ്റി ഫുഡ് ഫെസ്റ്റിവൽ നടത്തി സമാഹരിച്ച തുകയിൽ നിന്നുള്ള സഹായവും ലഭിച്ചിരുന്നു.
നവോദയ ഓസ്ട്രേലിയ ഏതാനും വർഷങ്ങളായി ഓസ്ട്രേലിയയിലാകെ പ്രവർത്തിച്ചുവരുന്ന പുരോഗമന, സാംസ്കാരിക സംഘടനയാണ്.പിറന്ന നാടിൻറ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നവോദയയ്ക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ പഠനം എന്ന മഹത്തായ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളിലെ കുരുന്നുകൾക്ക് ടിവി നൾകി നവോദയ ശ്രദ്ധേയമായിരുന്നു.
ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ ദുരിതത്തിലായവരെ സഹായിക്കുവാൻ നവോദയ ഓസ്ട്രേലിയയുടെ വിവിധ കമ്മിറ്റികൾ നടത്തിയ സഹായ പ്രവർത്തനങ്ങൾ തദ്ദേശീയരുടെ പ്രശംസയ്ക്ക് പാത്രമായി. കോവിഡ് 19 ദുരിതകാലത്ത് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗ്രോസറി കിറ്റുകൾ വിതരണം ചെയ്യുകയും,വീട്ടുവാടക നൽകുവാൻ സഹായിക്കുകയും, ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ നവോദയ്ക്ക് സാധിച്ചിട്ടുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…