Australia

കെ എം മാണി സ്മൃതി സംഗമം ആസ്ട്രേലിയായിൽ നടത്തി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ : തോൽക്കാത്ത നിയമസഭ സാമാജികനും ജന മനസ്സുകളിൽ ഇടം നേടുകയും ചെയ്ത കെ എം മാണി എന്ന അനശ്വര നേതാവിന്റെ മൂന്നാം ഓർമ്മദിനം ആചരിച്ചു കൊണ്ട് പ്രവാസി കേരള കോൺഗ്രസ്സ് ആസ്ടേലിയ സ്മൃതി സംഗമം സംഘടിപ്പിച്ചു.ജാതി മത രാഷ്ട്രീയ ചിന്തകർക്ക് അതീതമായി എല്ലാവരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മാണി സാറെന്ന് ജോസ് കെ മാണി. മാണിസാറിന്റെ മരണം ഇതുവരെ ഉൾകൊള്ളാനായിട്ടില്ലന്നും അദ്ദേഹത്തിന്റെ ആശയങ്ങളും നയങ്ങളുമാണ് പാർട്ടിയെ  മുൻപോട്ടു നയിയ്ക്കുന്ന പ്രേരക ശക്തിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി പറഞ്ഞു.മാണി സാറെന്ന വ്യക്തി കേരള കോൺഗ്രസ്സു കാരുടെ മാത്രമല്ല കേരള ജനതയുടെ ഒരു വികാരമായിരുന്നെന്നും ആ വൈകാരിക മുഹൂർത്തങ്ങളാണ് കഴിഞ്ഞ ഒൻപതാം തീയതി തിരുനക്കര മൈതാനത്തു വച്ചു നടന്ന സ്മൃതി സംഗമത്തിൽ നിന്നും ദർശിയ്ക്കാൻ കഴിഞ്ഞതെന്നും മുഖ്യാധതിയായെത്തിയ എം പി തോമസ് ചാഴികാടൻ പറഞ്ഞു.

കേരള ചരിത്രത്തിൽ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും കർഷകനും കർഷകതൊഴിലാളിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പകർന്നു നലകിയ “അദ്ധ്വാന വർഗ്ഗ സിദ്ധാന്തം “കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നാടിനു മാർഗദർശിയാകുന്ന വിളക്കാണ് എന്നതിൽ സംശയമില്ലന്നും മുഖ്യ പ്രഭാഷകനായി എത്തിയ എൻ ജയരാജ് എം എൽ എ പറഞ്ഞു. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആശംസകൾ നേർന്നു.കഴിഞ്ഞ ബുധനാനാഴ്ച വൈകിട്ട് നടന്ന സൂം മീറ്റിംഗിൽ പ്രവാസി കേരള കോൺഗ്രസ്സ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അദ്ധ്യഷത വഹിച്ചു.

സിജോ ഈന്തനാകുഴി സ്വാഗതവും ജിൻസ് ജയിംസ്  കൃതജ്‌ഞതയും പറഞ്ഞു. സെബാസ്റ്റ്യൻ ജേക്കബ്ബ്, ഷാജു ജോൺ, കെന്നടി പട്ടുമാക്കിൽ എന്നിവർ ആശംസകൾ നേർന്നു, സിബിച്ചൻ ജോസഫ് , റെജി പാറയ്ക്കൽ, റോബിൻ ജോസ്, ഹാജു തോമസ്, ജീനോ ജോസ്, ജലേഷ് എബ്രഹാം, ക്ലിസൺ ജോർജ് , ജോഷി ജോർജ് കുഴിക്കാട്ടിൽ, ബിജു പള്ളിക്കര, ഡോണി താഴേത്തിൽ, ജോഷി ജേക്കബ്ബ്, ജോമോൻ മാമലശേരി, ജോൺ സൈമൺ, ജോസി സ്റ്റീഫൻ, മഞ്ചു പാല കുന്നേൽ, സ്റ്റീഫൻ ഓക്കാടൻ, അജേഷ് ചെറിയാൻ, ജിബിൻ ജോസഫ്, ലിജേഷ് അബ്രഹാം, ഷാജി ഈഴക്കുന്നേൽ, സുമേഷ് ജോസ്, എബി തെരുവത്ത്,  ഷെറിൻ, റോബർട്ട് മുതലായവർ പരിപാടിയ്ക്കു നേതൃത്വം നൽകി

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago