Global News

ഇന്ത്യൻ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ല; വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കും: ബോറിസ് ജോൺസൺ

ന്യൂ‍‍ഡൽഹി: ബാങ്ക് വായ്പത്തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് ബ്രിട്ടനിൽ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും വിചാരണയ്ക്കായി മടക്കിയയയ്ക്കണമെന്നാണ് നിലപാടെന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇവരെ കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ നിയമത്തെ വെട്ടിക്കാനായി ബ്രിട്ടനെ ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്യില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയ്ക്കു ശേഷം ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ബോറിസ് ജോൺസൺ നിലപാട് വ്യക്തമാക്കിയത്.

ഖലിസ്ഥാൻവാദികളെ ഉൾപ്പെടെ നേരിടാനായി കർമസേന രൂപീകരിച്ചിട്ടുണ്ടെന്നും ഇത്തരക്കാരോട് വിട്ടുവീഴ്ചയില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു. സാമ്പത്തികത്തട്ടിപ്പ് നടത്തി ബ്രിട്ടനിൽ അഭയം തേടുന്നവരെ തിരികെ അയയ്ക്കണമെന്ന് മോദി ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ ഒക്ടോബറിൽ ഒപ്പുവയ്ക്കാൻ ധാരണയായിരുന്നു. ഇതോടെ 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകും. ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം.

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

11 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

13 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

14 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

14 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

15 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago