Australia

എൽ.ഡി. എഫ് വിജയാഘോഷം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും

ബ്രിസ്ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.  
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി.

പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളിൽ തളരാതെ ജനങ്ങളെയാകെ  ചേർത്ത് നിർത്തുകയും  സമസ്ത മേഖലകളിലും  വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസം നൽകുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികൾ ചൂണ്ടിക്കാട്ടി.

കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കൂട്ടായ്മയിൽ സജീവ് കുമാർ. ജഗജീവ് കുമാർ, റോബിൻ പാല, ലിയോൺസ് ജോർജ്, സൂരി മനു, പോളി എന്നിവർ സംസാരിച്ചു. രാജൻ വീട്ടിൽ, റിജേഷ് കെ.വി , അഫ്ടൽ യൂസഫ് , ജെറിൻ കരോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർ‍ത്ത: എബി പൊയ്ക്കാട്ടിൽ

Newsdesk

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

44 mins ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

17 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

17 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

20 hours ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

23 hours ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago