മൂന്നാഴ്ചത്തെ പ്രാഥമിക കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയൻ അധികൃതർ സിഡ്‌നിയിൽ ലോക്ക്ഡൗൺ 14 ദിവസം കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. പ്രാദേശികമായി പകരുന്ന 97 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം കുറഞ്ഞത് ജൂലൈ 30 വരെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു.
“ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നു എന്ന് പറയുന്നത് എല്ലായ്പ്പോഴും വേദനിപ്പിക്കുന്നുവെന്നും എന്നിരുന്നാലും കുറഞ്ഞത് രണ്ടാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടേണ്ടതുണ്ടെന്നും കഴിയുന്നതും വേഗം ഈ ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള സജ്ജീകരണങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും” ബെറെജിക്ലിയൻ പറഞ്ഞു.
ഇതുവരെ രണ്ട് തവണയാണ് ഷട്ട്ഡൗൺ നീട്ടിയത്. ജൂൺ പകുതിയിൽ നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലാണ് ആദ്യം ഇൻഫെക്ഷൻസ് സ്ഥിതീകരിച്ചത്. ഇപ്പോൾ ഇൻഫെക്ഷൻസ് 900 ൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പൂജ്യത്തോട് അടുക്കുമ്പോൾ മാത്രമേ ലോക്ക്ഡൗൺ മുഴുവനായും നീക്കം ചെയ്യുള്ളു എന്ന് മിസ് ബെറെജിക്ലിയൻ സൂചിപ്പിച്ചു.
പുതുതായി റിപ്പോർട്ട് ചെയ്ത 97 പുതിയ കേസുകളിൽ 24 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ഡെൽറ്റ വേരിയന്റുകളുടെ കേസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു..
ഓസ്ട്രേലിയയിലെ ആദ്യത്തെ കോവിഡ് -19 കേസുകളുടെ കേന്ദ്രമായി 2020ൻറെ മൂന്നിലൊന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ കടന്നുപോയ അയൽപ്രദേശമായിരുന്നു വിക്ടോറിയ സ്റ്റേറ്റ്. ഏറ്റവും കൂടുതൽ ദൈനംദിന കേസുകളു൦ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെല്ലാം സിഡ്ഡ്‌നിയുമായുള്ള സമ്പർക്കത്തിലൂടെ ഉണ്ടായ രോഗബാധയായിരുന്നു.
സംസ്ഥാനത്തെ പുതിയ ഏഴ് കേസുകളിൽ ഒരു രോഗബാധിതൻ ഈ പകർച്ചവ്യാധിയുടെ ഘട്ടത്തിലും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു. ഇതിനാൽ
രാജ്യത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്റ്റേഡിയത്തെ ഒരു എക്‌സ്‌പോഷർ സൈറ്റാക്കി മാറ്റുമെന്ന് അധികൃതർ അറിയിച്ചു. നൂറോളം ആളുകൾ ഐസൊലേഷനിൽ കഴിയണമെന്നും നിർദേശമുണ്ട്. സാധ്യമായ കോൺടാക്റ്റുകളുടെ സൂചനകൾ അന്വേഷകർ പരിശോധിച്ചിരുന്നു. പക്ഷേ വിശാലമായ നിയന്ത്രണങ്ങൾക്കുള്ള പദ്ധതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
”വിക്ടോറിയൻ സമൂഹമെന്ന നിലയിൽ, കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമുക്ക് മുന്നേറാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഞങ്ങൾ അത് ചെയ്യും,” എന്ന് സ്റ്റേറ്റ് കോവിഡ് -19 റെസ്പോൺസ് കമാൻഡർ ജെറോൺ വെയ്മർ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ ദിവസം തികച്ചും നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂ സൗത്ത് വെയിൽസിൽ സിഡ്നി ഔട്ട്ബ്രേക്ക്‌സിനെത്തുടർന്ന് ഇപ്പോൾ 71 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്. തീവ്രപരിചരണ വിഭാഗങ്ങളിൽ 20 പേർ ചികിത്സയിലാണ്. ഓസ്‌ട്രേലിയയിൽ 31,300 കേസുകളും 912 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാൾട്ട: പ്രതിരോധ വാക്‌സിനേഷൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് നിരോധനമില്ല
വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇപ്പോൾ പ്രവേശിക്കാനും കപ്പലിൽ യാത്ര ചെയ്യാനും അനുമതിയുണ്ട്. ഇത്തരത്തിൽ നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാകുമെന്ന് മെഡിറ്ററേനിയൻ ദ്വീപ് രാഷ്ട്രം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കോവിഡ് ട്രാവൽ സർട്ടിഫിക്കറ്റിനെ ദുർബലപ്പെടുത്തുമെന്നതിനാൽ യൂറോപ്യൻ കമ്മീഷനിൽ നിന്ന് അവർ വിമർശനത്തിന് ഇടയായി.
സിങ്കപ്പൂർ ക്രൂസിൽ COVID-19 കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം മൂവായിരത്തോളം പേർ ക്യാബിനുകളിൽ ഒതുങ്ങി
ഒരു യാത്രക്കാരനിൽ കോവിഡ് -19 കേസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജെന്റിംഗ് ക്രൂയിസ് ലൈൻസ് കപ്പൽ സിംഗപ്പൂരിലേക്ക് മടങ്ങി. മൂവായിരത്തോളം യാത്രക്കാരും ജോലിക്കാരും അവരുടെ ക്യാബിനുകളിൽ കഴിയുകയാണ്.
40 കാരനായ യാത്രക്കാരൻ ഓൺബോർഡിൽ പോസിറ്റീവ് പരിശോധന നടത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കപ്പൽ പുറപ്പെട്ടതിനു ശേഷമാണ് രോഗവിവരം അറിഞ്ഞതെന്ന് സിംഗപ്പൂർ ടൂറിസം ബോർഡ് അറിയിച്ചു. രോഗബാധിതനായ യാത്രക്കാരന്റെ മൂന്ന് യാത്രാ സഹകാരികൾ നെഗറ്റീവ് സ്ഥിതീകരിച്ചതായും കൂടുതൽ കോൺടാക്റ്റ് കണ്ടെത്തൽ നടക്കുമ്പോൾ ഒറ്റപ്പെട്ടതായും ടൂറിസം ബോർഡ് അറിയിച്ചു.
കൊറോണ വൈറസ് പാൻഡെമിക്ക് ആഗോള ക്രൂയിസ് വ്യവസായത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഏഷ്യൻ സമുദ്രത്തിലെ ക്രൂയിസ് കപ്പലുകൾക്ക് ആദ്യകാലങ്ങളിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. താരതമ്യേന കുറച്ച് ആഭ്യന്തര കോവിഡ് -19 കേസുകൾ കണ്ട സിംഗപ്പൂർ ആഡംബര ലൈനറുകളിൽ നവംബറിൽ “റൗണ്ട് ട്രിപ്പുകൾ” ആരംഭിക്കുകയായിരുന്നു. വേൾഡ് ഡ്രീം ക്രൂയിസ് ലൈനറിൽ 1,646 യാത്രക്കാരും 1,249 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ജെന്റിംഗ് ക്രൂയിസ് ലൈനിന്റെ ഭാഗമായ ഡ്രീം ക്രൂയിസ് പ്രകാരം അവരെല്ലാവരും അവരുടെ മുറികളിൽ തന്നെ ഭക്ഷണവുമായി കഴിയണമെന്നാണ് നിർദേശം.
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുള്ള അവശ്യ സേവന സംഘത്തിന് മാത്രമേ കപ്പലിനുള്ളിൽ പരിമിതമായ പ്രവേശനാനുമതി നൽകുള്ളൂ എന്ന് ഡ്രീം ക്രൂയിസ് പറഞ്ഞു.
കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം സിംഗപ്പൂർ നിവാസികൾക്ക് യാത്രാ അവസരങ്ങൾ വളരെ പരിമിതമാണ്. സിംഗപ്പൂരിൽ പ്രാദേശികമായി പകരുന്ന 56 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഏകദേശം 10 മാസത്തിനിടെ ഏറ്റവും കൂടുതൽ ദിവസേനയുള്ള ഡൊമസ്റ്റിക് ഇൻഫെക്ഷൻസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കരോക്കെ ലോഞ്ചുകളുമായി ബന്ധപ്പെട്ട കോവിഡ് -19 അണുബാധയുടെ വർദ്ധിച്ചുവരുന്ന ക്ലസ്റ്ററിന്റെ ഭാഗമാണ് കപ്പലിലെ കേസ് എന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വേൾഡ് ഡ്രീമിന്റെ അടുത്ത കപ്പൽയാത്ര, ഇന്ന് പുറപ്പെടാനിരുന്ന two-night voyage റദ്ദാക്കി. ഡിസംബറിൽ, റോയൽ കരീബിയൻ ക്വാണ്ടം ഓഫ് സീസ് കപ്പലിലെ യാത്രക്കാരെ കോവിഡ് -19 കേസിൽ സംശയാസ്പദമായ സാഹചര്യത്തിൽ സിംഗപ്പൂരിൽ 16 മണിക്കൂറിലധികം അവരുടെ ക്യാബിനുകളിൽ പാർപ്പിച്ചിരുന്നു. എന്നാൽ തെറ്റായ ഒരു സാഹചര്യമായി മാറി.
പുതിയ കേസ് റെക്കോർഡിനെ തുടർന്ന് ദക്ഷിണ കൊറിയ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
പുതിയ കോവിഡ് കേസുകൾ ദിനംപ്രതി 1,615 ആയി ഉയർന്നതിനെ തുടർന്ന് ദക്ഷിണ കൊറിയ social distancing നിയമങ്ങൾ കർശനമാക്കി. ഏറ്റവും പുതിയ പ്രതിദിന റെക്കോർഡ് കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത 1,378 എന്ന റെക്കോർഡിനെ മറികടന്നു, ഇത് കൂടുതൽ പകർച്ചവ്യാധിയായ ഡെൽറ്റ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെയും വാക്സിനേഷൻ വേഗത കുറയ്ക്കുന്നതിനെയും കേന്ദ്രീകരിച്ചുള്ള ആശങ്കകളെ വർദ്ധിപ്പിക്കുന്നതാണ്.
തലസ്ഥാനമായ സിയോളിലും അയൽ പ്രദേശങ്ങളിലും ഡെൽറ്റ വേരിയന്റിന് സ്ഥിതീകരിച്ചതായി കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) അറിയിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…