മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒന്നാം വാർഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വികാരി റവ. ഫാ. സാം ബേബി കാർമികത്വം വഹിച്ച വി. കുർബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയും, മാതൃ ദേവാലയമായ സെ. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. C A ഐസക്കും ആശംസകള്‍ നല്‍കി. കഴിഞ്ഞ ഒരു വർഷം ദേവാലയത്തില്‍ നടന്ന വിവിധ പെരുന്നാളുകളുടെയും പ്രധാന പ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും നടന്നു.
ഈ അവസരത്തിൽ പങ്കെടുക്കുവാൻ താന്‍ ആഗ്രഹിച്ചിരുവെങ്കിലും കൊവിഡ്-19 നിയന്ത്രണങ്ങള്‍ മൂലം അത് സാധിക്കാതെ വന്നതിലുള്ള ദുഃഖം അഭിവന്ദ്യ തിരുമേനി തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. പ്രാർത്ഥനാ പൂര്‍ണ്ണമായ തന്‍റെ ആത്മീയ സാന്നിധ്യം ഈ ഇടവകയുടെ കൂടെ എപ്പോഴും ഉണ്ടാവും എന്നും തിരുമേനി പറഞ്ഞു. ബഹു. സാം അച്ഛൻറെ നേതൃത്വത്തിലുള്ള എല്ലാ നല്ല പ്രവർത്തനങ്ങൾക്കും, ബഹു. ഐസക്ക് അച്ഛൻ ആശംസകൾ നേരുകയുണ്ടായി.
തദവസരത്തിൽ തയ്യാറാക്കിയ സ്മരണിക ഇടവക കൈക്കാരന്‍ ശ്രീ. ലജി ജോർജ്, സെക്രട്ടറി ശ്രീ. സഖറിയ ചെറിയാൻ എന്നിവർക്ക് നൽകിക്കൊണ്ട് വികാരിയച്ചൻ പ്രകാശനം ചെയ്തു. പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതിനാൽ ഓഷ്യാനിയ മേഖലയുടെ പരുമല എന്ന ഖ്യാതി നേടിയ ഈ ദേവാലയം, ഏത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ഏവർക്കും ആശ്വാസവും പ്രത്യാശയും നൽകിക്കൊണ്ട് പരിലസിക്കുന്നു. ദേവാലയത്തിന്‍റെ എല്ലാ വിധ നല്ല പ്രവത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കുള്ള നന്ദി ബഹു. സാം അച്ചൻ തന്‍റെ സന്ദേശത്തിൽ പ്രകാശിപ്പിച്ചു.
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…
പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…