മെൽബൺ: A. K. ഫിലിംസിന്റെ ബാനറിൽ അനീഷ്. K. സെബാസ്റ്റ്യൻ നിർമ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന ‘ഞാൻ മിഖായേൽ ‘എന്ന ചിത്രത്തിലെ ‘മിഴിക്കുമ്പിൾ’ എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തിൽ ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകൻ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ‘ഞാൻ മിഖായേൽ’എന്ന ചിത്രത്തിലൂടെ ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം യഥാർത്ഥ്യമാകുകയാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ക് ഡൗൺകാലഘട്ടത്തിൽ, ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുകൊണ്ട് കലാകാരന്മാർ തമ്മിൽ കാണാതെ ഗാനത്തിന്റെ പൂർത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.
വാർത്ത : എബി പൊയ്ക്കാട്ടിൽ
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…
നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…
വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…
ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…