പെർത്ത്: ഗുരുദേവന്റെ 166 മത് ജയന്തി ദിനവും പൊന്നിൻ തിരുവോണവും ശ്രീനാരായണ മിഷൻ പെർത്ത് വലിയ ആഘോഷങ്ങളില്ലാതെ ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരുന്നു ഇത്തവണത്തെ തിരുവോണചതയ ദിന പരിപാടികൾ നടന്നത്.തൻ്റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്റെയും, വിജ്ഞാനത്തിന്റെയും, ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.
ഗുരു ദര്‍ശനത്തിന് ഏറെ പ്രാധാന്യവും പ്രശസ്‌തിയും വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ശ്രീ നാരായണ ഗുരുദേവന്റെ സ്‌മരണ പുതുക്കുന്ന ആഘോഷ പരിപാടികൾക്ക് ശ്രീനാരായണമിഷൻ പെർത്ത് പ്രസിഡന്റ് ശ്രീ ഷൈബു നാരായൺ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ശ്രീ ആർ രാജീവ് സ്വാഗതവും ട്രഷറർ ശ്രീ സുനിൽ ചുളളിക്കാട് നന്ദിയും രേഖപ്പെടുത്തി. ഗുരുപൂജയും ഗുരുദേവകൃതികളെ ഉൾപ്പെടുത്തിയുളള പ്രാർത്ഥനയും തുടർന്ന് തിരുവോണസദ്യയും നടന്നു.
കഴിഞ്ഞ തവണ ഗേററ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും ഉപഹാരന്ഗൾ വിതരണം ചെയ്യുകയും ചെയ്തു.
ഗുരുദേവന്റെ മഹാസമാധി ദിനം സെപ്തംബർ 21 ന് ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…