റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: ഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി മെൽബൺസെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. മാനേജിംഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മാർച്ച് 13ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്.
കഴിഞ്ഞ നാലു വർഷത്തെ ചുമതലകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ഛൻറെമികവുറ്റ സ്നേഹത്തിനുള്ള അംഗീകാരം എന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഫാ. പ്രവീൺ കോടിയാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ്കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങളും സമർപ്പിച്ചു. ആത്മീയകാര്യങ്ങളിൽ വിശ്വാസആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിർത്തി തികച്ചുംസമാധാനപരമായ അന്തരീക്ഷത്തിൽ കൃത്യനിഷ്ഠയുള്ള അച്ഛൻറെ ശുശ്രൂഷ രീതികളെ സദസ്സിൽപങ്കെടുത്തവർ എടുത്തുപറയുകയുണ്ടായി.
പള്ളിയിൽ നിലനിൽക്കുന്ന സമാധാനം ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കുംഉന്നമനത്തിനും ആത്മീയ ഉണർവിനും ആയി ഫാ. പ്രവീണിനോട് ഒപ്പം തുടർന്ന് ഒറ്റക്കെട്ടായിപ്രവർത്തിക്കണം എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നുംകടപ്പെട്ടിരിക്കുന്നു എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…