America

ഒഐസിസി (യുഎസ്എ) കോൺഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137  മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയിൽ ഏറ്റെടുത്ത ഒഐസിസി യുഎസ്‌എ പ്രവർത്തകർ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി.    

കെപിസിസി ഓഫീസിൽ (ഇന്ദിരാ ഭവൻ) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടൻ തന്നെ അഭിമാനപൂർവം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ  1217 ചലഞ്ചുകൾ  പൂർത്തിയാക്കിയ, കോൺഗ്രസിനെ  എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോൺഗ്രസിന് കരുത്തും ഊർജവും നൽകാൻ ഒഐസിസിയുടെ  ഭാവി  പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരൻ ആശംസിച്ചു.

കെപിസിസി ഓഫീസും അതിനോട് ചേർന്നുള്ള ഒഐസിസിയുടെ ഓഫീസും സന്ദർശിച്ച ജെയിംസ് കൂടലിനു ഹൃദ്യമായ സ്വീകരണമാണ്‌ ലഭിച്ചത്.

ചടങ്ങിൽ കെപി സി സി വൈസ് പ്രസിഡന്റ്‌ വി.ടി. ബൽറാം, ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള,മുൻ എംഎൽഎമാരും കോൺഗ്രസ് നേതാക്കളുമായ    ജോസഫ് വാഴക്കൻ, എം മുരളി എന്നിവരും സന്നിഹിതരായി ഒഐസിസി യൂഎസ്എ യുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.    

Newsdesk

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

10 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

13 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

14 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

15 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

16 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago