Australia

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരി ആയിരുന്നഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ: ഫാ.ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി മെൽബൺസെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. മാനേജിംഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ മാർച്ച് 13ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്. 

കഴിഞ്ഞ നാലു വർഷത്തെ ചുമതലകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ഛൻറെമികവുറ്റ സ്നേഹത്തിനുള്ള അംഗീകാരം എന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഫാ. പ്രവീൺ കോടിയാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ്കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങളും സമർപ്പിച്ചു. ആത്മീയകാര്യങ്ങളിൽ വിശ്വാസആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിർത്തി തികച്ചുംസമാധാനപരമായ അന്തരീക്ഷത്തിൽ കൃത്യനിഷ്ഠയുള്ള അച്ഛൻറെ ശുശ്രൂഷ രീതികളെ സദസ്സിൽപങ്കെടുത്തവർ എടുത്തുപറയുകയുണ്ടായി. 

പള്ളിയിൽ നിലനിൽക്കുന്ന സമാധാനം ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കുംഉന്നമനത്തിനും ആത്മീയ ഉണർവിനും ആയി ഫാ. പ്രവീണിനോട് ഒപ്പം തുടർന്ന് ഒറ്റക്കെട്ടായിപ്രവർത്തിക്കണം എന്ന് അച്ഛൻ  മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നുംകടപ്പെട്ടിരിക്കുന്നു എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

12 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

13 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago