സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി രംഗത്ത്.
അമേരിക്കന്‍ ബയോ ടെക്നോളജി കമ്പനി യായ നോവാ വാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി.
ഈ വര്‍ഷം പ്രതിരോധ വാക്സിന്‍ പുറത്തിറക്കാനാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ ഓസ്ത്രേലിയന്‍ നഗരങ്ങളായ മെല്‍ബണ്‍,ബ്രിസ്ബന്‍ എന്നിവിടങ്ങളിലെ 131 വളണ്ടിയര്‍ മാരിലാണ് പരീക്ഷണം നടത്തുക.
വക്സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ വിഭാഗം തലവന്‍ ഡോ:ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു.
യുറോപ്യന്‍ രാജ്യങ്ങള്‍, ചൈന,അമേരിക്ക എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്സിനുകള്‍ അതിന്‍റെ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്.കൊറോണ വൈറസിന്റെ പുറം ഭാഗത്തുള്ള സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗ പ്രതിരോധ സംവിധാനത്തെ
പരിശീലിപ്പിക്കുകയാണ് ഇവയില്‍ ഭൂരിഭാഗവും ചെയ്യുന്നത്.അതിലൂടെ അണുബാധയുണ്ടാകുമ്പോള്‍ ശരീരത്തെ പ്രതിരോധിക്കാന്‍ സജ്ജമാക്കാന്‍ കഴിയും.
നോവാക്സ് നിര്‍മിച്ച നാനോ പോര്‍ട്ടിക്കിള്‍ വാക്സിന്‍ അവസാനഘട്ട പരിശോധനയില്‍ അടുത്തിടെ വിജയം കൈവരിച്ചിരുന്നു.
അതുകൊണ്ട് തന്നെ നോവക്സിന്റെ വാക്സിന്‍ പരീക്ഷണത്തെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…