gnn24x7

കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി

0
252
gnn24x7

സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി രംഗത്ത്.

അമേരിക്കന്‍ ബയോ ടെക്നോളജി കമ്പനി യായ നോവാ വാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കി.

ഈ വര്‍ഷം പ്രതിരോധ വാക്സിന്‍ പുറത്തിറക്കാനാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യ ഘട്ടത്തില്‍ ഓസ്ത്രേലിയന്‍ നഗരങ്ങളായ മെല്‍ബണ്‍,ബ്രിസ്ബന്‍ എന്നിവിടങ്ങളിലെ 131 വളണ്ടിയര്‍ മാരിലാണ് പരീക്ഷണം നടത്തുക.

വക്സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ വിഭാഗം തലവന്‍ ഡോ:ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു.

യുറോപ്യന്‍ രാജ്യങ്ങള്‍, ചൈന,അമേരിക്ക എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്സിനുകള്‍ അതിന്‍റെ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്.കൊറോണ വൈറസിന്റെ പുറം ഭാഗത്തുള്ള സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗ പ്രതിരോധ സംവിധാനത്തെ 
പരിശീലിപ്പിക്കുകയാണ് ഇവയില്‍ ഭൂരിഭാഗവും ചെയ്യുന്നത്.അതിലൂടെ അണുബാധയുണ്ടാകുമ്പോള്‍ ശരീരത്തെ പ്രതിരോധിക്കാന്‍ സജ്ജമാക്കാന്‍ കഴിയും.

നോവാക്സ് നിര്‍മിച്ച നാനോ പോര്‍ട്ടിക്കിള്‍ വാക്സിന്‍ അവസാനഘട്ട പരിശോധനയില്‍ അടുത്തിടെ വിജയം കൈവരിച്ചിരുന്നു.

അതുകൊണ്ട് തന്നെ നോവക്സിന്റെ വാക്സിന്‍ പരീക്ഷണത്തെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here