Categories: Australia

ഷെപ്പെർട്ടൻ “SHEMA” യുടെ വെർച്വൽ തിരുവോണം

ഓസ്ട്രേലിയയിൽ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലാണ് ഈ വർഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റിൽ നാലാംഘട്ട ലോക്ക് ഡൗൺ നിലനിൽക്കുന്ന ഈ അവസരത്തിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത പൊന്നിൻ തിരുവോണം ഇവിടുത്തെ മലയാളികൾ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.

എല്ലാ വർഷവും ഓണം വളരെ ആഘോഷത്തോടും ഉത്സാഹത്തോടും  കൂടി  എല്ലാ മലയാളി കൂട്ടായ്മകളും ഇവിടെ ആഘോഷിക്കുന്നത് പതിവാണ്. എന്നാൽ ഈ വർഷത്തെ കൊറോണ വ്യാപനം മൂലം എല്ലാ ആഘോഷങ്ങളും ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ അവരവരുടെ വീടുകളിൽ ആഘോഷിക്കുന്ന ഒരു ദൃശ്യമാണ് ഈ വർഷം കാണുവാൻ സാധിക്കുന്നത്. മെൽബണിലെ ഒരു റീജണൽ ടൗൺ ആയ ഷേപ്പാർട്ടൻലും ഇവിടുത്തെ മലയാളി അസോസിയേഷൻ ആയ SHEMA യുടെ നേതൃത്വത്തിൽ ലളിതമായ രീതിയിൽ ഓണം ആഘോഷിച്ചു. സമ്പർക്ക നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഈ വർഷം അസോസിയേഷൻ വളരെ ക്രിയാത്മകമായി വർച്വൽ ആഘോഷങ്ങളാണ് നടത്തിയത്.

ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടുവാൻ  ഇവിടുത്തെ എല്ലാ മലയാളി കുടുംബങ്ങൾക്കും വേണ്ടി വെർച്വൽ കുക്കിംഗ് കോമ്പറ്റീഷൻ നടത്തുകയുണ്ടായി. അതുപോലെതന്നെ മലയാളി കുടുംബങ്ങളെ അണി ചേർത്തുകൊണ്ട് ഒരു ഹ്രസ്വചിത്രവും അസോസിയേഷൻ നിർമ്മിച്ചു. ഇതിലൂടെ പുതിയ തലമുറയ്ക്ക് നാടിന്റെ നന്മയുടെ ആഘോഷമായ ഓണത്തിന്റെ ഓർമ്മകൾ അതിൻ്റെ തനിമ നിലനിർത്തിക്കൊണ്ടു പരസ്പരം പങ്കു വെക്കുവാൻ സാധിച്ചു. സോഷ്യൽ മീഡിയയുടെ സഹായത്തോടുകൂടി എല്ലാ മലയാളി കുടുംബങ്ങളും അവരുടെ കുടുംബ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്തുകൊണ്ട് ഓണത്തിന്റെ സ്നേഹവും സാഹോദര്യവും കൈമാറി. എങ്കിലും എല്ലാവരും ചേർന്നുള്ള ഒരു ഓണസദ്യ ഈ വർഷം സാധിക്കാതെ പോയതിലുള്ള വിഷമം എല്ലാവരുടേയും മനസ്സുകളിൽ ഒരു ദുഃഖമായി  അവശേഷിക്കുന്നു.

Aby Poikattil

Recent Posts

കനത്ത മഴ തുടരും; കൂടുതൽ ഇടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…

22 seconds ago

ബാരാമതിയിൽ വിമാനം തകർന്നു വീണ് അജിത് പവാർ ഉൾപ്പെടെ 5 പേർ മരിച്ചു

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…

7 hours ago

ഓസ്ട്രേലിയൻ സോഷ്യൽ മീഡിയ പൂട്ട് ഇന്ത്യയിലും എത്തുന്നു

ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…

18 hours ago

Storm Chandra: ഡബ്ലിനിൽ വെള്ളപ്പൊക്കം, 20,000 ത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിയില്ല

ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…

22 hours ago

96% ഉൽപന്നങ്ങൾക്കും തീരുവ ഇളവ്; ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഒപ്പുവച്ചു

രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…

23 hours ago

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

2 days ago