വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 128 പേര്‍ കോവിഡ് -19 മൂലം മരിച്ചു.
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തിറോള്‍-2,334, ലോവര്‍ ഓസ്ട്രിയ-1,629, അപ്പര്‍ ഓസ്ട്രിയ-1,599, വിയന്ന-1,390, സ്‌റ്റൈറിയ-1,049, സാല്‍സ്ബുര്‍ഗ്-917, ഫോറാര്‍ബെര്‍ഗ്-646, കരിന്തിയ-273, ബുര്‍ഗന്‍ലാന്‍ഡ്-182 എന്നിങ്ങനെയാണ് അണുബാധയുടെ വ്യാപനം. 1095 പേര്‍ സുഖം പ്രാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 6 തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മരുന്നുകടകളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഏപ്രില്‍ 1 ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ ലഭ്യമാകും. ഈസ്റ്ററിനുശേഷം മതുറ പരീക്ഷയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകും
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…