Categories: Austria

കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു

വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 128 പേര്‍ കോവിഡ് -19 മൂലം മരിച്ചു.

സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തിറോള്‍-2,334, ലോവര്‍ ഓസ്ട്രിയ-1,629, അപ്പര്‍ ഓസ്ട്രിയ-1,599, വിയന്ന-1,390, സ്‌റ്റൈറിയ-1,049, സാല്‍സ്ബുര്‍ഗ്-917, ഫോറാര്‍ബെര്‍ഗ്-646, കരിന്തിയ-273, ബുര്‍ഗന്‍ലാന്‍ഡ്-182 എന്നിങ്ങനെയാണ് അണുബാധയുടെ വ്യാപനം. 1095 പേര്‍ സുഖം പ്രാപിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 6 തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മരുന്നുകടകളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഏപ്രില്‍ 1 ബുധനാഴ്ച മുതല്‍ മാസ്‌കുകള്‍ ലഭ്യമാകും. ഈസ്റ്ററിനുശേഷം മതുറ പരീക്ഷയെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകും

Newsdesk

Share
Published by
Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

9 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago