വിയന്ന: വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എപ്പോൾ, എങ്ങനെ, ആരോടൊത്ത് പുറത്തിറങ്ങണമെന്ന്.അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ( ജോലി ചെയ്യുവാനനുവാദമുള്ളവർക്കും ), ഒരുമിച്ചു താമസിക്കുന്ന വ്യക്തിയോടൊപ്പം വ്യായാമത്തിനിറങ്ങുന്നവർ എന്നീ വിഭാഗത്തിലുള്ളവർക്ക് പുറത്തിറങ്ങാം.
കഴിഞ്ഞ ദിവസം വിയന്നയിലെ ഗുംബൻഡോർഫർ റോഡിലെ മെട്രോ സ്റ്റേഷനിൽ വച്ച് കൃത്യമായ അകലം പാലിച്ചില്ല എന്ന കാരണത്താൽ നാലു യുവാക്കൾക്ക് 500 യൂറോ വീതം പിഴ ശിക്ഷ നൽകി. പിഴ ഒടുക്കിയില്ലെങ്കിൽ 10 മണിക്കൂർ ജയിൽവാസമനുഭവിക്കണം.അടുത്ത കൊറോണ ശിക്ഷ വിയന്നയിലെ ഫ്ലോറിസ് ഡോർഫിൽ നിന്നുമാണ്. ഫ്ലോറിസ് ഡോർഫിലെ പാർക്കിൽ ഒരുമിച്ചിരുന്നു കാപ്പികുടിച്ച 2 യുവാക്കൾക്കാണ് 500 യൂറോ വീതം ഏകദേശം 40000 ഇന്ത്യൻ രൂപയ്ക്കടുത്ത് പിഴ നൽകിയത്.
കൊറോണ മുന്നറിയിപ്പ് അവഗണിച്ച് പൊതുസ്ഥലങ്ങളിൽ കറങ്ങി നടക്കുകയോ മറ്റ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്‌താൽ 2180 യൂറോ വരെ പിഴ ഈടാക്കുമെന്ന് വിയന്ന പൊലീസ് വക്താവ് വ്യക്തമാക്കി
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…
സി.വി.സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ 2024-ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, "ഡാഡി, നമ്മുടെ കുടുംബത്തിൽ…
ഡാളസ്/ചെങ്ങന്നൂർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ്…
നിർദ്ദിഷ്ട ടൈംടേബിൾ മാറ്റങ്ങൾക്ക് സാധ്യമായ ബദലുകൾ നടപ്പിലാക്കുന്നതിനായി ഡൊണഗൽ-ഡബ്ലിൻ പബ്ലിക് സർവീസ് ഒബ്ലിഗേഷൻ (പിഎസ്ഒ) റൂട്ടിൽ സർവീസ് നടത്തുന്ന എയർലൈനുമായി…