പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവർ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു.
അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നു എന്ന പരാതിയെത്തുടർന്ന് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുമ്പോഴാണ് തിമോത്തിക്ക് നേരെ വെടിയുണ്ടയേറ്റത്. വാഹനത്തിലുണ്ടായിരുന്ന ജെസ്സി നഥാൻ എൽക്സ് (32) എന്നയാളാണ് വെടിവെച്ചത്.
തിമോത്തിയെ വെടിവെച്ച ശേഷം ജെസ്സി വാഹനത്തിൽ നിന്നിറങ്ങി അല്പം മാറി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇയാൾക്ക് മുൻപ് ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.
15 വർഷമായി സർവീസിലുള്ള തിമോത്തി ഒക്കോണർ ഒരു യഥാർത്ഥ ഹീറോയാണെന്ന് ഗവർണർ ജോഷ് ഷാപ്പിറോ അനുസ്മരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
ഭാര്യയും ഒരു കൊച്ചു മകളുമാണ് തിമോത്തിക്ക് ഉള്ളത്. “എന്റെ മകൻ ധീരനായ സംരക്ഷകനായിരുന്നു” എന്ന് അദ്ദേഹത്തിന്റെ അമ്മ സമൂഹമാധ്യമത്തിൽ കുറിച്ചു.
അപ്രതീക്ഷിതമായി നടന്ന ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രാദേശിക ഭരണകൂടവും സഹപ്രവർത്തകരും.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…