മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. ടൈനിംഗ് ടേബിളിൽ പാശ്ചാത്യ വിഭവങ്ങളും കാണാം.
റെജിൻ. എസ്. ബാബു തിരക്കഥ സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട പുതിയ പോസ്റ്ററാണിത്. ഈ ചിത്രത്തിലെ ജേക്കബ്ബ് എന്ന കഥാപാതത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേഷകർക്കു മുന്നിലെത്തിച്ചിരിക്കുന്നത് .
സാഗർ സൂര്യയാണ് ജേക്കബ് ആയി എത്തുന്നത്.
പ്രശസ്‌ത നടൻ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സാഗർ സൂര്യ പ്രകമ്പനം സിനിമയിലൂടെ വീണ്ടും പ്രേഷകരുടെ അംഗീകാരം നേടി.
ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിക്കുന്നത്.
പാശ്ചാത്യ സംസ്‌കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും ഒക്കെ കോർത്തിണക്കി ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് ഭൗമയിലൂടെ റെജിൻ. എസ്. ബാബു അവതരിപ്പിക്കുന്നത്..
ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ ബസം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നവംബർ പന്ത്രണ്ടിന് ഭാവനാ റിലീസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ഈ ലുക്ക് സോഷ്യൽ മീഡിയായിൽ വളരെ വേഗതയിൽത്തന്നെ വലിയ തരംഗം സൃഷ്ടിക്കുന്നതായി പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം.
ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്‌ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ പി നിസ്സ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോണി കടമ്മനിട്ട.
സംഗീതം – ക്രിസ്റ്റോ സേവ്യർ.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ.
കലാസംവിധാനം – സിബിൻ വർഗീസ്.
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ- ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അംബ്രു സൈമൺ.
സ്റ്റിൽസ്- ജിതിൻ എസ് ബാബു.
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ.
പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്‌സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ്.
ആക് ഷൻ- കലൈ കിംഗ്സ്റ്റൺ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ്.കെ എ.
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി.
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത് .
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…