ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.
പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്.
ജിതിൻ . കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ റിലീസ് ഉടൻ എന്ന് അനൗൺസ് ചെയ്തു കൊണ്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
മാജിക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.
ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായൻ്റേതായി പുറത്തുവിട്ടിട്ടുള്ളത്.
ഈ ലുക്കും നവ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നൽകുന്ന കൗതുകം തന്നെ.
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്.
:ചിത്രത്തിൻ്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്.
സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്.
ഛായാഗ്രഹണം- ഫൈസൽ അലി .
എഡിറ്റിംഗ്- പ്രവീൺ കുമാർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത്.ആർ.നായർ.
കലാസംവിധാനം- സുനിൽ ദാസ്
മേക്കപ്പ്- അമൽ ചന്ദൻ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്‌റ്റിൽസ്- സിനറ്റ് സേവ്യർ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്‌ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- എബി ബെന്നി.
പ്രൊഡക്ഷൻ- കിരൺ കാന്ത്.
കൺട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ് .
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…