ബംഗളുരു/വിയന്ന: 125-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം. 2020 ജനുവരി 2, 3 തിയതികളിലായി ബംഗളുരു വൈറ്റ് ഫീല്‍ഡിലെ എം.എല്‍.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനം മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
40-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 500-ല്‍ അധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ എം.പിയും നടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. മലയാളഭാഷയെ ഉന്നതിയില്‍ എത്തിക്കാന്‍ മലയാള സാഹിത്യത്തെ ലോകത്തിന്റെ മുന്നില്‍ എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാ ചാന്‍സിലറുമായിരുന്ന കെ. ജയകുമാര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു. എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി, ഗോപിനാഥ് മുതുകാട്, കെ. ശ്രീനിവാസന്‍ ഐ.ആര്‍.എസ്, ഡോ. ഉഷി മോഹന്‍ദാസ്, മിനി സ്‌ക്രീന്‍ താരം രാജ് കലേഷ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.
വ്യക്തിത്വ വികാസത്തിനും, അവധാനപൂര്‍ണ്ണമായ ജീവിതത്തിനും, ആരോഗ്യപരിപാലനത്തിനും, കാര്യക്ഷമതാപോഷണത്തിനും വേണ്ട ക്‌ളാസുകള്‍, വനിതാ ഫോറം നേതൃത്വം നല്‍കിയ സിമ്പോസിയം, മലയാളം മിഷന്‍ പ്രോഗ്രാം തുടങ്ങിയ പാരിപാടികള്‍ രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണകളായിരുന്നു. ഡബ്‌ള്യു.എം.എഫിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷകാലയളവിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ സ്മരണിക 2020-ന്റെ പ്രകാശനം പ്രൊഫ. മുതുകാട് നിര്‍വഹിച്ചു.
മാതൃദിനത്തോടനുബന്ധിച്ചും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും സംഘടന നടത്തിയ രചനാ മത്സരം, ചിത്രമത്സരം എന്നിവയുടെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. ഡ്രമ്മര്‍ ശ്യാം സുരാജ് നയിച്ച കലാ പ്രകടനവും, കാഴ്ചപരിമിതി നേരിടുന്നവരുടെ നൃത്തവിദ്യാലയം സുനാഥ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യവും സമ്മേളനത്തിലെ മനം കുളിര്‍പ്പിക്കുന്ന അനുഭവമായി.
ഡബ്‌ള്യു.എം.എഫ് ഏര്‍പ്പെടുത്തിയ ‘ഐക്കണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം മെട്രോ മാന്‍ ഇ. ശ്രീധരന്‍ ഏറ്റു വാങ്ങി. ക്ലാസ്സിക് ഗ്രൂപ്പ് ചെയര്‍മാന്‍ സനല്‍ കുമാര്‍ ബിസിനെസ്സ് എക്‌സലന്‍സി പുരസ്‌കാരത്തിനും, പി.കെ പ്രദീഷ് ഡബ്‌ള്യു.എം.എഫ് യങ് അചീവര്‍ അവാര്‍ഡിനും, സി. ഗോപാലന്‍ ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരത്തിനും, ഡോക്ടര്‍ റൂബി പവന്‍കര്‍ ലാസ്റ്റിംഗ് ഇമ്പാക്ട് ഇന്‍ മെഡിക്കല്‍ സയന്‍സ് അവാര്‍ഡിനും അര്‍ഹരായി.
സമ്മേളനത്തിന്റെ രണ്ടാം ദിനം പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു. റിമി ടോമിയുടെ ഗാനമേളയോടുകൂടി സമാപിച്ച സമ്മേളനത്തില്‍ സംഘടനയുടെ ജനറല്‍ ബോഡിയും, 2020-22 കാലഘട്ടത്തിലേക്കുള്ള ക്യാബിനറ്റ് ഭരണസമിതിയേയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലും കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ റെജിന്‍ ചാലപ്പുറവും ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയാണ് ഗ്ലോബല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖലകളിലും ജീവിക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക സമ്പന്നതയില്‍ ജീവിക്കുവാനും, അത് പങ്കുവയ്ക്കുവാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജന്മനാടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായി രാഷ്ട്രീയ, മതാത്മക ചേരിതിരിവും, മൗലിക ചിന്താഗതികളുമടക്കമുള്ള ഭിന്നതകള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കുമെന്ന് അംഗങ്ങള്‍ വാഗ്ദാനം ചെയ്തു. 2022-ലെ സമ്മേളനം മസ്‌കറ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജെഫേഴ്സൺ സിറ്റി: അമേരിക്കയിലെ മിസൗറിയിൽ സംശയത്തെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 46-കാരനായ മലംഗ് ജാൻ അക്ബരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്…
പ്ലാനോ (ഡാളസ്): മിനിയാപൊളിസിലുണ്ടായ വെടിവെപ്പുകളിൽ പ്രതിഷേധിച്ച് ഡാലസിലെ പ്ലാനോയിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്ലാനോയിലെ പ്രധാന കവലയായ…
മേരിലാൻഡ്: താൻ അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കിയിട്ടും, 22-കാരിയായ യുവതിയെ 25 ദിവസം തടവിലിടുകയും…
ന്യൂ ബ്രൺസ്‌വിക്ക് (ന്യൂജേഴ്‌സി): പ്രശസ്ത ആരോഗ്യനയ വിദഗ്ധനും ഡോക്ടറുമായ വിൻ ഗുപ്തയെ 2026-ലെ 'സെനറ്റർ ഫ്രാങ്ക് ആർ. ലൗട്ടൻബെർഗ്' (Senator…
വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണർ; ചരിത്രം കുറിച്ച് അബിഗയിൽ സ്പാൻബർഗർറിച്ച്മണ്ട്: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ഗവർണർ…
വാഷിംഗ്ടൺ:യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം…