Categories: Top News

180 യാത്രക്കാരുമായി യുക്രെയ്ൻ വിമാനം ഇറാനിൽ തകർന്നു വീണു

തെഹ്റാൻ: ഇറാനിലെ തെഹ് റാനിൽ യുക്രെയ്ൻ യാത്രാവിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേർ യാത്ര ചെയ്ത യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ 752 വിമാനമാണ് തകർന്നു വീണത്. ടെഹ് റാനിലെ ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് അപകടം.

ഇമാം ഖാംനഈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിങ് 737-800 ജെറ്റ് വിമാനമാണ് തെഹ് റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ തകർന്നുവീണത്. തെഹ് റാനിൽ നിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ബോറിസ് പിൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു വിമാനം.

പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്ന് പ്രാഥമിക നിഗമനം. വിമാനം തകർന്നു വീഴുന്നതിന്‍റെ വിഡിയോ ഇറാൻ വാർത്താ ഏജൻസി ഇസ് ന പുറത്തുവിട്ടു.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

17 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

20 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

1 day ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

2 days ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago