ചൈനീസ് ഉല്പന്നങ്ങള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നു

മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള്‍ ഇന്ത്യന്‍ തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള്‍ എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഒട്ടവിധത്തിലുള്ള എല്ലാ വിഭഗത്തിലുമുള്ള ഉല്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ട് എന്നാണ് അറിവ്.

കഴിഞ്ഞ വര്‍ഷം നവംബര്‍മുതല്‍ ഡിസംബര്‍വരെ കാലഘട്ടത്തില്‍ ഇന്ത്യയിലെ പല കമ്പനികളും വ്യക്തികളും നിരവധി ഓര്‍ഡറുകള്‍ പ്ലയിസ് ചെയ്തിരുന്നു. അവയൊക്കെ ലോക്ഡൗണ്‍ കാരണം ഇറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഏറെ കാലത്തിന് ശേഷമാണ് ഇവയെല്ലാം ഇന്ത്യന്‍ തുറമുഖങ്ങളില്‍ വന്നിറങ്ങിയത്. അതോടെ അവയുടെ കൃത്യമായ വിതരണവും മറ്റു കാര്യങ്ങളും നടക്കാതെയായി. ഫലമാണെങ്കില്‍ എല്ലാ പ്രൊഡക്ടുകളും പാക്ക് ചെയ്ത രീതിയില്‍ തന്നെ ഇന്ത്യന്‍ തുറമുഖത്ത് അടിഞ്ഞു കിടക്കുകയാണ്. ഇവ ഉടനെ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേ്േസ് സെക്രട്ടറി പ്രവീണ്‍ ഖാണ്ഡേവാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായി ചൈന-ഇന്ത്യ അതിര്‍ത്തികള്‍ അടച്ചതും ഇതിനുള്ള പ്രധാനകാരമായി.

Newsdesk

Recent Posts

ഇൽഹാൻ ഒമറിന് നേരെ ആക്രമണം; അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു

മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…

6 hours ago

യുഎസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ; മുൻ കാമുകിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ചാർലസ് വിക്ടർ തോംസണിന്റെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…

6 hours ago

നാല് വയസ്സുകാരനെ അമ്മ കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം

ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…

12 hours ago

“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ. എബ്രഹാം പൗലോസ് നിർവ്വഹിച്ചു

ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…

13 hours ago

കെട്ടിടം കൊള്ളയടിച്ച കേസ്; പ്രതിയെ കണ്ടെത്താൻ പൊതുജനസഹായം തേടി ഓസ്റ്റിൻ പോലീസ്

ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…

13 hours ago

നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ചയും അവധി

കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…

13 hours ago