Categories: BusinessKerala

കേരളത്തില്‍ സ്വര്‍ണ വില പവന് 41,320 രൂപ

കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്.

ഗ്രാമിന് 5165 രൂപയാണ് കേരളത്തില്‍ ഇന്നു വില.  വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധന ഇതുവരെയുണ്ടായി. ആറു ദിവസം കൊണ്ട് 1,320 രൂപ പവന് ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യത്താഴ്ചയുമാണ് നിലവില്‍ സ്വര്‍ണ വില ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ ആണ് ഇന്നത്തെ വില.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

6 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

8 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

10 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

10 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

10 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

12 hours ago