തെറ്റായ വിവരങ്ങള്‍ ഉള്ളടക്കത്തിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയ ചൈനയില്‍നിന്നുള്ള 2,600 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.ഭരണകൂട പിന്തുണയുള്ള ഹാക്കിംഗും ആക്രമണങ്ങളും നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കുഴപ്പക്കാരായ ചാനലുകളെ എടുത്തുമാറ്റിയത്.
പ്ലാറ്റ്ഫോമിലെ ‘ഏകോപിത സ്വാധീന പ്രവര്‍ത്തനങ്ങള്‍’ സംബന്ധിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തിലൂടെ രൂപം നല്‍കിയ പട്ടികയിലുള്ള ചാനലുകളാണ് നീക്കം ചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ബെയ്ജിങ് നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഒഴിവാക്കപ്പെട്ട മിക്ക ചാനലുകളും സ്പാമും രാഷ്ട്രീയേതര ഉള്ളടക്കവും മാത്രമാണ് പോസ്റ്റ് ചെയ്തതെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാല്‍ അവയില്‍ ചിലത് യുഎസിലെ വംശീയ നീതി പ്രതിഷേധത്തെക്കുറിച്ച് ഉള്ളടക്കം ധാരാളമായി പോസ്റ്റ് ചെയ്തു. മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയത് ഇതിനു പ്രചോദനമായി. ഉള്ളടക്കം ചൈനീസ് ഭാഷയിലാണ് പോസ്റ്റ് ചെയ്തത്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…