സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ്. പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമാണ് ഇന്നത്തെ വില. ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാൽ ശനിയാഴ്ച 160 രൂപ കൂടി വര്‍ധിച്ച് 35,400 എന്ന റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു.
2020 ജനുവരി ഒന്നിന് കേരളത്തില്‍ 29000 രൂപയായിരുന്നു സ്വർണം പവന് വില. ആറു മാസത്തിന് ശേഷം 6400 രൂപ വർധിച്ച് പവന് 35,400 രൂപയിലേക്ക് എത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കുകാരണം എന്നാണ് വിശീകരണം.
ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…