കൊച്ചി: ഓണക്കാലത്ത് സ്വര്‍ണത്തിന് വില കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി ഉണര്‍ന്നു. സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്.
കേരളത്തിൽ സ്വർണ വില ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി. ഗ്രാമിന് 4,740 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
എന്നാല്‍, കഴിഞ്ഞ മാസം തുടക്കത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ വിലയെ അപേക്ഷിച്ച് വില താരതമ്യേന കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37,360 രൂപയാണ്.
അതേസമയം, ആഗോള വിപണിയിലും സ്വർണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. US ഡോളറിന്‍റെ ദുർബലമായ പിന്തുണയും കൊറോണ വൈറസ് വാക്സിൻ വൈകിയേക്കുമെന്ന ആശങ്കയുമാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം….!!
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…