ന്യുഡൽഹി: ഒരു വശത്ത് സർക്കാരും റിസർവ് ബാങ്കും നിങ്ങളോട് ഡിജിറ്റൽ ഇടപാടുകൾ നടത്തണമെന്ന് വാദിക്കുന്നു എന്നാൽ മറുവശത്ത് ഈയിടെയായി ഡിജിറ്റൽ തട്ടിപ്പ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാങ്കിംഗ് തട്ടിപ്പിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഇപ്പോൾ ആരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജമായി പണം പിൻവലിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയും. അതിനായി ഈ രീതി പിന്തുടരുക …
ഇതിനുള്ള വഴി റിസർവ് ബാങ്ക് പറഞ്ഞിട്ടുണ്ട്. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഏതെങ്കിലും അനധികൃത ഇടപാട് നടന്നെങ്കിൽ അതിനുശേഷം പോലും നിങ്ങളുടെ മുഴുവൻ പണവും വീണ്ടെടുക്കാൻ കഴിയുമെന്നാണ്. ഇതിന് ജാഗ്രത ആവശ്യമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഇടപാടിന്റെ വിവരങ്ങൾ ഉടനടി നൽകി നിങ്ങൾക്ക് നഷ്ടം നികത്താൻ കഴിയുമെന്നാണ്.
അനധികൃത ഇലക്ട്രോണിക് ഇടപാടുകൾ വഴി നിങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്ടെ ബാധ്യത പരിമിതപ്പെടുത്താം. മാത്രമല്ല നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുകയാണെങ്കിൽ ഈ നഷ്ടം മൊത്തത്തിൽ മാറ്റികിട്ടും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) നൽകിയ ട്വീറ്റിൽ വ്യക്തമാക്കുന്നത്. അതായത് നിങ്ങളുടെ അക്കൗണ്ടിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഇടപാട് നടന്നാൽ അത് ഉടൻ തന്നെ നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്യണം. കാലതാമസം കൂടാതെ നിങ്ങൾ ബാങ്കിന് വിവരങ്ങൾ നൽകുന്നതിൽ നിന്നും നിങ്ങൾ രക്ഷപ്പെടും. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പണവും തിരികെ ലഭിക്കും.
വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സൈബർ തട്ടിപ്പ് കണക്കിലെടുത്ത് ബാങ്കുകൾക്ക് വേണ്ടി ഇൻഷുറൻസ് പോളിസി (Insurance Policy) എടുക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയോട് പറയുകയും നിങ്ങളുടെ നഷ്ടം നികത്താൻ ഇൻഷുറൻസ് പണം അതിൽ നിന്ന് എടുക്കുകയും ചെയ്യും. സൈബർ തട്ടിപ്പ് (Cyber Fraud) ഒഴിവാക്കാൻ ഇൻഷുറൻസ് കമ്പനികളും (Insuarance Companies) ആളുകൾക്ക് നേരിട്ട് കവറേജ് നൽകുന്നുണ്ട്.
ആരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തെറ്റായി പണം പിൻവലിക്കുകയും ഇത് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ ബാങ്കിൽ പരാതിപ്പെടുകയും ചെയ്താൽ ഈ നഷ്ടം നിങ്ങൾക്ക് സഹിക്കേണ്ടിവരില്ല. മാത്രമല്ല നിശ്ചിത സമയത്തിനുള്ളിൽ ബാങ്കിനെ ഇക്കാര്യം അറിയിച്ചാൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് വഞ്ചനാപരമായി പിൻവലിച്ച തുക 10 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.ഇനി ബാങ്ക് അക്കൗണ്ടിലുണ്ടായ തട്ടിപ്പ് വിവരം നാലോ ഏഴോ ദിവശ്യത്തിനുള്ളിലാണ് ബാങ്കിനെ അറിയിച്ചതെങ്കിൽ ഉപഭോക്താവിന് 25,000 രൂപ വരെ നഷ്ടം നേരിടേണ്ടിവരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…