ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് പ്രതിരോധം ശക്തമാക്കുന്നതിനും നിരീക്ഷണം കൂടുതല്‍ വിപുലപ്പെടുത്തതിന്റെയും ഭാഗമായി 30 എംക്യൂ-ബി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങിക്കുവാന്‍ തീരുമാനമായി. വളരെ എളുപ്പത്തിലും ബുദ്ധിമുട്ടുകളില്ലാതെയും നിരീക്ഷണ പറക്കല്‍ നടത്താന്‍ സാധ്യമാവുന്ന ഈ ഡ്രോണുകളെ ‘ഗെയിം ചേഞ്ചര്‍’ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. ഏതാണ്ട് 22,000 കോട രൂപ ഇതിനായി ചിലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യ 30 എം.ക്യൂ-ബി ഡ്രോണുകള്‍ സ്വന്തമാക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ രാജ്യ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിന് മുന്‍പായി തന്നെ 30 ഡ്രോണുകള്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരാര്‍ പ്രകാരം രണ്ട് തവണകളായിട്ടായിരിക്കും ഡ്രോണുകള്‍ വാങ്ങിക്കുക. ഏതാണ്ട് 4,400 കോടി വിലയുള്ള ഡ്രോണുകള്‍ നേരിട്ട് വാങ്ങിക്കുകയും ശേഷിക്കുന്നവ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കൈമാറുകയും ചെയ്യും.
അതി നൂതന സാങ്കേതിക വിദ്യകള്‍ വിന്യസിച്ചിട്ടുള്ള ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാവുമെന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല. സാറ്റൈലൈറ്റ് മുഖാന്തിരമാണ് ഡ്രോണുകളുടെ നിയന്ത്രണം. ഏതാണ്ട് 45,000 അടി ഉയര്‍ത്തിലും തുടര്‍ച്ചയായി 35 മണിക്കൂര്‍ പറക്കുവാനും ഈ ഡ്രോണുകള്‍ക്കാവും. കൂടാതെ ശത്രു സൈന്യങ്ങളുടെ കപ്പലുകളും അന്തര്‍വാഹിനികളും വളരെ എളുപ്പത്തില്‍ കണ്ടെത്താനും അവയുടെ ചലനങ്ങളെപ്പോലും കൃത്യമായി പിന്തുടരാനും സാധിക്കുന്നതും ഈ ഡ്രോണുകളുടെ പ്രത്യേകതളാണ്. ഇലക്‌ട്രോ-ഓപ്റ്റിക്കല്‍/ഇന്‍ഫ്രാ റെഡ് മള്‍ട്ടി മോഡ് റഡാര്‍, മള്‍ട്ടി മോഡ് മാരിടൈം നിരീക്ഷണ റഡാര്‍, ലേസര്‍ ഡെസിനേ്റ്റര്‍, മറ്റു ആയുധ സന്നാഹങ്ങള്‍ എന്നിവയെല്ലാം ഈ ഡ്രോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…