പാറശ്ശാല: അഭ്യസ്തവിദ്യരുടെ നാടായിട്ടും പുരോഗമന കാലഘട്ടം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും മലയാളികളുടെ ദുശ്ശീലങ്ങള്‍ക്ക് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കി യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാറശ്ശാലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡണ്ട് ചെങ്കല്‍ പ്ലാങ്കാല വീട്ടില്‍ ശാലു (26) നെ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആബുംലന്‍സ് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നിന്നുള്ള നാണക്കേട് മാറുന്നതിന് മുന്‍പാണ് വീണ്ടും ഈ നെറികെട്ട പ്രവര്‍ത്തികാരണം മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടുണ്ടായത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കോവിഡ് ചികിത്സയിലാണ് പ്രതി. പ്രതിയും പരാതിക്കാരിയായ യുവതിയും പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പരാതി പ്രകാരമുള്ള സംഭവം നടന്നത്.
യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാവ് തല്‍സമയം മുകളിലൂടെ മൊബൈല്‍ ഉപയോഗിച്ച് യുവതിയുടെ നഗ്നചിത്രം എടുക്കുകയായിരുന്നു. ശ്രദ്ധയില്‍പ്പെട്ട യുവതി നിലവിളിച്ചപ്പോഴാണ് മറ്റു രോഗികള്‍ ചേര്‍ത്ത് പ്രതിയെ കയ്യോടെ പിടികൂടിയത്. ഉടനെ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…