പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നിന് പേപാൽ ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്നാണ് കമ്പനി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും.
“2021 ഏപ്രിൽ 1 മുതൽ, ഇന്ത്യൻ ബിസിനസുകൾക്കായി കൂടുതൽ അന്തർദ്ദേശീയ വിൽപന പ്രാപ്തമാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും, കൂടാതെ ഇന്ത്യയിലെ ആഭ്യന്തര ഉൽപ്പന്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കും. ഇതിനർത്ഥം ഏപ്രിൽ 1 മുതൽ ഞങ്ങൾ ഇന്ത്യയിൽ ആഭ്യന്തര പേയ്‌മെന്റ് സേവനങ്ങൾ നൽകില്ല, ”കമ്പനി വക്താവ് പറഞ്ഞു.
യാത്ര, ടിക്കറ്റിംഗ് സേവനം മെയ്ക്ക് മൈട്രിപ്പ്, ഓൺലൈൻ ഫിലിം ബുക്കിംഗ് ആപ്ലിക്കേഷൻ ബുക്ക് മൈഷോ, ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി തുടങ്ങി നിരവധി ഇന്ത്യൻ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ പേപാൽ ഒരു പേയ്‌മെന്റ് ഓപ്ഷനായിരുന്നു. പേപാൽ ഇന്ത്യയിലെ പ്രാദേശിക പേയ്‌മെന്റ് ബിസിനസ്സ് ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…